തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാചരണവും കർഷകരെ ആദരിക്കലും ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളിൽ നടത്തി. തിരുവല്ല എം എൽ എ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഹരിദാസി ശശി അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ഈപ്പൻ കൃര്യൻ മുഖ്യ പ്രഭാഷണം നടത്തി. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എബി ബാബു പദ്ധതി വിശദീകരണം നടത്തി.
പുളികീഴ് ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ .രാജേഷ് ചാത്തങ്കേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, പെരിങ്ങര ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ആനി എബ്രഹാം, പെരിങ്ങര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി അജു ഉമ്മൻ, കൃഷി ഓഫീസർ സുനിത ആനി ചെറിയാൻ അസിസ്റ്റന്റ് കൃഷി ഓഫിസർ രേണുക ആർ തുടങ്ങിയവർ പ്രസംഗിച്ചു.





