Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബേക്കറിയുടെ മറവിൽ...

ബേക്കറിയുടെ മറവിൽ നിരോധിത പുകയില വിൽപ്പന: എക്സൈസ് സംഘം പിടികൂടി

കോട്ടയം : ഏറ്റുമാനൂർ പേരൂർ കണ്ടൻചിറയിൽ പി ആർ ബേക്കറിയുടെ ഗോഡൗണിൽ നിന്ന് 90 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്  കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

സംഭവത്തിൽ ഏറ്റുമാനൂർ പേരൂർ കണ്ടൻചിറ സ്വദേശി ഉണ്ണിക്കുട്ടൻ പി.ആറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് ബേക്കറിയുടെ മറവിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നതായാണ് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ദർശക് ആറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ഹരിഹരൻ പോറ്റി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജിത്ത് കുമാർ കെ.എൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

140 കോടി രൂപയുടെ ലോകബാങ്ക് സഹായം സംസ്ഥാന സ‍ർക്കാ‍ർ വകമാറ്റി

തിരുവനന്തപുരം : 140 കോടി രൂപയുടെ ലോകബാങ്ക് സഹായം സംസ്ഥാന സ‍ർക്കാ‍ർ വകമാറ്റി.കേര പദ്ധതിക്ക് ലഭിച്ച പണമാണ് സംസ്ഥാന സർക്കാർ വകമാറ്റിയത്.സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. ഇത് സംബന്ധിച്ച് പരിശോധനയ്ക്ക്...

രാജ്യത്തെ ഏറ്റവും മികവാർന്ന കലാലയങ്ങളിൽ 21 ശതമാനം കേരളത്തിൽ – മന്ത്രി ആർ. ബിന്ദു

ആലപ്പുഴ : രാജ്യത്തെ ഏറ്റവും മികവാർന്ന കലാലയങ്ങളിൽ 21 ശതമാനം കേരളത്തിലാണെന്നത് ഏറ്റവും അഭിമാനമുള്ള കാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കേരളത്തിലെ 40 കലാലയങ്ങൾ രാജ്യത്തെ ഏറ്റവും മികച്ച...
- Advertisment -

Most Popular

- Advertisement -