Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsHarippadകരുവാറ്റ കൊലപാതകം...

കരുവാറ്റ കൊലപാതകം : കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് 13കാരി പെൺകുട്ടി

ഹരിപ്പാട് : കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ് . പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാ(68)ണ് കൊല്ലപ്പെട്ടത്.

പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു കൊലപാതകം .ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾ ശ്രീകലയുടെ പ്രസവത്തിനായി ശിവൻകുട്ടി ചെട്ടിയാരുടെ ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു.

ശിവൻകുട്ടിയുടെ കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയാണ് പ്രതികൾ ആഭരണങ്ങളും പണവും കവർന്നത്. കൊലപാതക ദൃശ്യം പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാട്ടിക്കൊടുത്തു .കൊലപാതകത്തിനുശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നു.

രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി അയൽവാസികളെ അറിയിച്ചതിനെത്തുടർന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ കൊല്ലം സ്വദേശികളാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംഎസ്‍സി എൽസ 3 കപ്പൽ അപകടം : കപ്പലിന് നേരത്തെ തന്നെ ചെരിവുണ്ടായിരുന്നതായി അന്വേഷണ റിപ്പോർട്ട്‌

കൊച്ചി : എംഎസ്‍സി എൽസ 3 കപ്പൽ അപകടത്തിൽ കപ്പലിന് അഞ്ച് ഡിഗ്രി ചെരിവുണ്ടായിരുന്നുവെന്ന് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ട്‌. വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി. കണ്ടെയ്നർ കയറ്റുമ്പോൾ...

ട്രഷറി നിയന്ത്രണമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത് : ട്രഷറി ഡയറക്ടർ

തിരുവനന്തപുരം:ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന വാർത്ത പൊതുജനങ്ങളെയും ഇടപാടുകാരെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഈ വാർത്ത പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുമുണ്ട്....
- Advertisment -

Most Popular

- Advertisement -