Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമൂക്കന്നൂർ പള്ളിയോടം:...

മൂക്കന്നൂർ പള്ളിയോടം: ഒന്നാം ഘട്ട ചടങ്ങുകൾക്ക് തുടക്കമായി

കോഴഞ്ചേരി: അമ്പത്തിമൂന്നാമത്തെ ആറൻമുള പള്ളിയോടമായ മൂക്കന്നൂർ പള്ളിയോട നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ട ചടങ്ങുകൾക്ക് ചിങ്ങപ്പുലരിയിൽ തുടക്കമായി. കരയിലെ ജനങ്ങൾ നൽകിയ പിടിപ്പണം ആറൻമുള ക്ഷേത്രത്തിലെ നടയ്ക്ക് മുന്നിൽ സമർപ്പിച്ച് പള്ളിയോട നിർമാണത്തിനുള്ള അനുഞ്ജ വാങ്ങി. തുടർന്ന്  ധനസമാഹരണം മുക്കന്നൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നു നിർമ്മാണ സമിതി പ്രസിഡൻ്റ് വിനു വലിയ വീട്ടിൽ ആദ്യ സംഭാവന സ്വീകരിച്ചു.

പള്ളിയോട ശിൽപ്പി അയിരൂർ സതീഷ് ആചാരിയെ  അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി ദക്ഷിണ നൽകി പള്ളിയോട നിർമ്മാണത്തിനായി ക്ഷണിച്ചു. പള്ളിയോടം നിർമിക്കുന്നതിന് കണ്ടൻ പേരൂരിൽ കണ്ടെത്തിയ ലക്ഷണമൊത്ത ആഞ്ഞിലി മരത്തിൽ മണ്ണൂർകുളങ്ങര ബ്രഹ്മമഠം വിജയകുമാർ ആചാര്യരുടെ മുഖ്യ കാർമ്മീകത്വത്തിൽ വൃക്ഷപൂജ നടത്തി. മരം മുറിക്കുന്നതിൻ്റെ പ്രായശ്ചിത്തമായി മൂന്ന് വൃക്ഷ തൈകൾ നട്ടതോടെ ഒന്നാംഘട്ട ചടങ്ങുകൾ സമാപിച്ചു

മുക്കന്നൂർ  നമ്പർ 720 ശ്രീശങ്കരവിലാസം എൻ. എസ് .എസ് കരയോഗത്തിൻ്റെ ഉടമസ്ഥതയിൽ കരയിലെ എല്ലാ സംഘടനകളേയും ഉൾപ്പെടുത്തിയുള്ള
പള്ളിയോട നിർമ്മാണ സമിതിയാണ്  നേതൃത്വം നൽകുന്നത്. ഭാരവാഹികളായ വിനുകുമാർ വലിയവീട്ടിൽ, ശ്രീരാജ് തടത്തിൽ  വിഷ്ണു വി നായർ, പി പ്രശാന്ത്‌ ലാൽ   സജി കുമാർ, എ പി വിജയകുമാർ, എ എൽ മുരുകൻ, പ്രസാദ് മൂക്കന്നൂർ,  സി  ആർ രഘുനാഥൻ നായർ, ഹൃഷികേശ് കുമാർ  തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി  വീണ്ടും ഡോ. ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വീണ്ടും ഡോ. ഹാരിസ് ചിറക്കല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊല്ലം പത്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ്...

തൊണ്ടിമുതൽ തിരിമറി കേസ്: ആൻ്റണി രാജുവിന്റെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം: ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതൽ തിരിമറി കേസിൽ കീഴ്ക്കോടതിയുടെ ശിക്ഷാ വിധി താൽക്കാലികമായി മരവിപ്പിച്ചു. ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്.  കേസിൽ...
- Advertisment -

Most Popular

- Advertisement -