തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഓണം ബോണസ് തുക പ്രഖ്യാപിച്ചു.മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്.അഡ്വാൻസ് തുക 50,000 നൽകാനും തീരുമാനമായി. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എപ്‌ളോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 6250 രൂപയാക്കി. സീപ്പര്‍ക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്.കഴിഞ്ഞവർഷവും ബിവറേജസ് കോർപ്പറേഷൻ സ്ഥിരം ജീവനക്കാർക്ക് 102,500 രൂപയാണ് പരമാവധി ബോണസായി ലഭിച്ചത്.





