Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യുട്ടീവ്...

കെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും

തിരുവനന്തപുരം:  കെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​നു​ഭ​വം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഏര്‍പ്പെടുത്തിയ എ.​സി വോ​ൾ​വോ ല​ക്ഷ്വ​റി ബ​സ് തി​രു​വ​ന​ന്ത​പു​രം -എ​റ​ണാ​കു​ളം റൂ​ട്ടി​ലാ​ണ് സ​ർ​വീ​സ് നടത്തുക. അതിനുള്ള ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് ആരംഭിച്ചു.

36 പ്രീ​മി​യം റി​ക്ലൈ​നി​ങ് സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഓ​രോ സീ​റ്റി​ലും വ്യ​ക്തി​ഗ​ത വി​നോ​ദ സം​വി​ധാ​ന​മു​ണ്ട്. മി​നി റ​ഫ്രി​ജ​റേ​റ്റ​റും കോ​ഫി മേ​ക്ക​റും ഉ​ൾ​പ്പെ​ടു​ന്ന പാ​ൻ​ട്രി സം​വി​ധാ​ന​വും ബ​സ്സി​ലെ ശു​ചി​മു​റി​യും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​കും.​യു.​എ​സ്.​ബി ചാ​ർ​ജി​ങ് പോ​ർ​ട്ടു​ക​ളും സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യ​വും ഉ​ണ്ട്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30-ന് പുറപ്പെട്ട് 9.45-ന് എറണാകുളത്തെത്തും. യാത്രാസമയം 4.15 മണിക്കൂർ. എറണാകുളത്തുനിന്ന് തിരികെ വൈകീട്ട് 5.30-ന് പുറപ്പെട്ട് 9.45-ന് തലസ്ഥാനത്തെത്തും.

വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെയാണ് ഇരുസർവീസുകളുടെയും സമയക്രമീകരണം. ഇതേറൂട്ടിൽ വന്ദേഭാരതിൽ ചെയർകാറിന് 690 രൂപയാണ് ടിക്കറ്റ്‌നിരക്ക്. കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിലാണ് ഇടയ്‌ക്ക് സ്റ്റോപ്പുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരേക്ക് യാത്ര നീട്ടുന്നതും പരിഗണനയിലുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി

കൊച്ചി : ആലുവാ പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി.അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യെ അങ്കമാലിക്ക് സമീപം മൂക്കന്നൂരില്‍ നിന്നുമാണ് പിടികൂടിയത് .ഇയാളെ തിരികെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.പ്രതി...

ഭീകരരെ സഹായിച്ചു : സുരക്ഷാസേനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിൽചാടിയ ആൾ മുങ്ങിമരിച്ചു

ശ്രീനഗർ : കശ്മീരില്‍ ഭീകരവാദികള്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നല്‍കിയ യുവാവ് സുരക്ഷാസേനയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ മുങ്ങിമരിച്ചു .കുൽ​ഗാം സ്വദേശിയായ 23-കാരൻ ഇമിതിയാസ് അഹമ്മദാണ് മരിച്ചത്. ഇയാൾ ഒഴുക്കിൽപ്പെടുന്നതിന്റെ വീഡിയോ...
- Advertisment -

Most Popular

- Advertisement -