Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമണിമലയാറ്റിൽ കാണാതായ...

മണിമലയാറ്റിൽ കാണാതായ 17-കാരൻ്റെ മൃതദേഹം കണ്ടെത്തി

മല്ലപ്പള്ളി: തുരുത്തിക്കാട് കണ്ണിയാണ്കടവിൽ ശനിയാഴ്ച വൈകീട്ട് മണിമലയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ എഴുമറ്റൂർ ഇരുമ്പുകുഴി സ്വദേശിയായ ഫെബി (17)ന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.

വിവരമറിഞ്ഞതിനെ തുടർന്ന് ടീം എമർജൻസി പ്രവർത്തകർ ഇന്ന് പുലർച്ചെ 4 മണിക്ക് ഈരാറ്റുപേട്ടയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് തിരിക്കുകയും രാവിലെ 6 മണിക്ക് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. തുടർന്ന് രാവിലെ 7 മണിയോടെ ടീം എമർജൻസി പ്രവർത്തകർ ഫെബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് കൂട്ടുകാർക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ ഫെബിനെ കാണാതായത്. വിവരമറിഞ്ഞ് സ്കൂബാ ടീമും അഗ്നിരക്ഷാസേനയും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  പിന്നീട് രാത്രി 11:40ഓടെ തിരച്ചിൽ താൽക്കാലികമായി നിർത്തിയിരുന്നു.

ഇന്ന് പുലർച്ചെ പുനരാരംഭിച്ച തിരച്ചിലിലാണ് ടീം എമർജൻസിയുടെ നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തിയത്. ടീം എമർജൻസി സംസ്ഥാന പ്രസിഡന്റെ അഷറഫ് കുട്ടി, മനാഫ്, പരീ, അല്ലാ പ്പൻ, ബഷീർ, മണിമല ടീം എമർജൻസി കാപ്റ്റൻ സഫിൻ ജെയിംസ് പതാപ്പറബിൽ എന്നിവർ തെരച്ചിലിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ മാധ്യമപ്രവർത്തകയോട് ACP ലൈംഗികാതിക്രമം നടത്തുന്നതിന്റെ AI ചിത്രം നിർമിച്ച് പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിൽ സ്വതന്ത്ര മാധ്യമപ്രവർത്തകയോട് ഡൽഹി പോലീസ് എസിപി വിവേക് ഭഗത് ലൈംഗികാതിക്രമം നടത്തുന്നതിന്റെ AI ചിത്രം നിർമിച്ച് പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ.ഹരിയാണ സ്വദേശിയായ നദീം അഹമ്മദ് എന്ന 24-കാരനാണ് അറസ്റ്റിലായത്. ...

KERALA LOTTERY RESULT 22/03/2024: Nirmal Lottery NR-372

1st Prize Rs.7,000,000/- NJ 208934 (IDUKKI) Consolation Prize Rs.8,000/- NA 208934 NB 208934 NC 208934 ND 208934 NE 208934 NF 208934 NG 208934 NH208934 NK 208934...
- Advertisment -

Most Popular

- Advertisement -