Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeNewsസി. കെ....

സി. കെ. രാ.അനുസ്മരണം – വർണ്ണം 2026 ചിത്രരചനാ മത്സരം നടന്നു

തിരുവല്ല: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി. കെ. രാ. അനുസ്മരണം – വർണ്ണം 2026 ചിത്രരചനാ മത്സരം മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ നടന്നു.

സി. കെ. രാ. സ്കൂൾ ഓഫ് ആർട്സ് രക്ഷാധികാരി സി. കെ. വിശ്വനാഥൻ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി മത്സരം ഉദ്ഘാടനം ചെയ്തു. താലൂക്ക് രക്ഷാധികാരി കെ. ഇ. ശങ്കരൻ അധ്യക്ഷത വഹിച്ചു.

താലൂക്ക് അധ്യക്ഷൻ വി കൃഷ്ണകുമാർ, സി കെ രാ സ്കൂൾ ഓഫ് ആർട്സ് അധ്യാപകൻ സി. പി. പ്രസന്നൻ, ബാലഗോകുലം പത്തനംതിട്ട റവന്യൂ ജില്ല ഉപാധ്യക്ഷൻ എസ്. ശശികുമാർ, റവന്യൂ ജില്ല കാര്യദർശി രഞ്ജിത്ത്, ശബരിഗിരി ഗോകുലജില്ല കാര്യദർശി ശ്രീജിത്ത്, സഹഭഗിനി പ്രമുഖ ലക്ഷ്മിപ്രിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കെ. ജി, എൽ. പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. കെ. ജി, എൽ. പി വിഭാഗങ്ങളിൽ കളറിംഗ് മത്സരവും, യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പെൻസിൽ ഡ്രോയിംഗ് മത്സരവുമാണ് നടന്നത്. വിവിധ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

കുട്ടികളിലെ സർഗാത്മകതയും കലാപ്രതിഭയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരം സംഘടിപ്പിച്ചത്.  മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ശ്രീകൃഷ്ണ ജയന്തി സമാപന സഭയിൽ വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടിയുടെ ഒന്നാം സമ്മാനം

എടത്വ : വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരുകോടിയുടെ ഒന്നാം സമ്മാനം. തലവടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ മംഗലത്ത് കുഞ്ഞ് അച്ചാമ്മയ്ക്കാണ് ഈ അവിശ്വനീയമായ ഭാഗ്യം കൈവന്നത്. എടത്വ കൊച്ചമ്മനം ജങ്ഷന്...

കുറ്റൂരിൽ ഉണ്ടായ തീപിടുത്തം: കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കണം: യൂത്ത് ഫ്രണ്ട്

തിരുവല്ല: നൂറുകണക്കിന് കുടുംബങ്ങളെ മണിക്കൂറോളം ഭീതിയിൽ ആക്കിയ മധുരംമ്പുഴ പാടശേഖരത്തിലുണ്ടായ വൻ തീപിടുത്തത്തിന് കാരണക്കാരായവർക്കെതിരെ നടപടികൾ  സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട്  ആവശ്യപ്പെട്ടു. ഏകദേശം പത്തേക്കറോളം പാടശേഖരത്തെ പുല്ലുകളും മറ്റും പൂർണമായും കത്തിനശിച്ചു. ഈ പാടശേഖരത്തിൽ...
- Advertisment -

Most Popular

- Advertisement -