ആലപ്പുഴ : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല എക്സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിൽ വ്യാജ ചാരായം പിടികൂടി. ചെങ്ങണ്ട ഭാഗത്ത് നടന്ന റെയ്‌ഡിൽ 40 ലിറ്റർ വാറ്റു ചാരായമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല കൊക്കോതമംഗലം മുൻസിപ്പാലിറ്റി ആറാം വാർഡിൽ ചുങ്കത്ത് ചിറ വീട്ടിൽ ജയപ്രകാശി (60) ൻ്റെ അബ്‌കാരി കേസെടുത്തു.
ചേർത്തല റേഞ്ചിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എം ബൈജുവിൻ്റെ നേതൃത്യത്തിലുള്ള സംഘമാണ് വാറ്റ് പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബെന്നി വർഗീസ് , റിവന്റീവ് ഓഫീസർ (ഗ്രേഡ്) എസ് ശാരിക. സിവിൽ എക്സൈസ് ഓഫീസർമാരായ ജിനു, അമൽരാജ് , ഉമേഷ്, ജയകൃഷ്ണൻ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ റിയാസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.





