Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ ഇന്ന്...

തൃശൂരിൽ ഇന്ന് പുലിക്കളി മഹോത്സവം

തൃശ്ശൂർ : ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി മഹോത്സവം. ഇന്നു വൈകിട്ട് 4 മുതൽ രാത്രി 10 വരെ സ്വരാജ് റൗണ്ടിൽ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പുലികളിയുടെ ഫ്ലാഗ് ഓഫ് വൈകിട്ട് 4ന് ബിനി ജംക്‌ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് നിർവഹിക്കും.

9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്.ഓരോ സംഘത്തിലും 50ലധികം പുലികൾ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും. ഇത്തവണയും പുലികളിൽ വനിതകളുടെ സാന്നിധ്യമുണ്ട്. ഉച്ചയ്ക്കു രണ്ടോടെ ദേശങ്ങളിൽ നിന്നുള്ള പുലിക്കളിയാത്ര ആരംഭിക്കും. ഏഴോടെ പുലി സംഘങ്ങളെല്ലാം സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരൂഹത: വയോധികന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്

ആലപ്പുഴ: ചെങ്ങന്നൂരില്‍ വയോധികന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. പുലിയൂ‍ർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ചെങ്ങന്നൂർ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. യേശുദാസിന്‍റെ...

എംടിക്ക് പത്മവിഭൂഷൺ : ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷൺ

ന്യൂഡൽഹി : അന്തരിച്ച വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹോക്കി താരം പി.ആർ.ശ്രീജേഷിനും ‍ഡോ.ജോസ് ചാക്കോ പെരിയപുറത്തിനും നടി ശോഭനയ്ക്കും പത്മഭൂഷണും ഫുട്‌ബോള്‍...
- Advertisment -

Most Popular

- Advertisement -