തിരുവനന്തപുരം : തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു .കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. മുൻ സൈനികനാണ് ഇദ്ദേഹം.വെങ്ങാനൂർ ജംക്‌ഷനില്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം .ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.





