Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള അഷ്‌ടമിരോഹിണി...

ആറന്മുള അഷ്‌ടമിരോഹിണി വള്ളസദ്യ ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും നൽകും: സംഘാടകർ

ആറന്മുള: ആറന്മുള അഷ്‌ടമിരോഹിണി വള്ളസദ്യ ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും നൽകുമെന്ന് സംഘാടകർ അറിയിച്ചു. അന്നദാനപ്രഭുവായ പാർഥസാരഥിയുടെ മുൻപിൽ ആയിരങ്ങൾ മനസ്സും ഉള്ളും നിറയ്ക്കുന്ന ദിനമായ അഷ്‌ടമിരോഹിണി വള്ളസദ്യ നാളെ ക്ഷേത്രത്തിൽ നടക്കും. ഉച്ചയ്ക്കു 12നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഭദ്രദീപം കൊളുത്തി  പാർഥസാരഥിക്കു സമർപ്പിക്കും.

351 പറ അരിയുടെ സദ്യയാണ് ക്ഷേത്രത്തിനുള്ളിൽ ഒരുക്കുന്നത്. ആകെ 501 പറ അരിയുടെ സദ്യയാണ് അഷ്ടമിരോഹിണിക്കു തയാറാക്കുന്നത്. ക്ഷേത്ര ഊട്ടുപുരയിൽ അടുപ്പിലേക്കു പ്രസാദ് അഗ്നി പകർന്നതോടെ അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

വള്ളസദ്യയ്ക്കുള്ള തൈര് ചേനപ്പാടി ഗ്രാമത്തിൽ നിന്നു ഭക്തജനങ്ങൾ ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിൽ കൊടിമരച്ചുവട്ടിൽ സമർപ്പിക്കും. 125 ലീറ്റർ അമ്പലപ്പുഴ പാൽപായസം ഉൾപ്പെടെയാണു സദ്യ വിളമ്പുന്നത്. 4ന് ഉച്ചയ്ക്ക് 12നു തുടങ്ങുന്ന സദ്യ 3.30 വരെ വിളമ്പും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുറമറ്റത്ത് പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ ജീവനക്കാരനു ഷോക്കേറ്റു

തിരുവല്ല : പുറമറ്റത്തു 11KV ലൈൻ  പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ ജീവനക്കാരനു ഷോക്കേറ്റു. കെ എസ് ഇ ബി കരാർ തൊഴിലാളിയായ ഗോപാലകൃഷ്ണൻ എന്നയാൾക്കാണ് ഷോക്കേറ്റത്.  ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ് കുടുങ്ങിക്കിടന്ന ഗോപാലകൃഷ്ണനെ ...

ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവം : മൂന്നുപേര്‍ അറസ്റ്റിലായി

മലപ്പുറം : തിരൂർ ഡപ്യൂട്ടി തഹസിൽദാർ പി.ബി.ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റിലായി. ഡപ്യൂട്ടി തഹസിൽദാരെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതിലാണ് അറസ്റ്റ്. രണ്ടത്താണി സ്വദേശികളായ ഷഫീക്ക്, ഫൈസൽ, വെട്ടിച്ചിറ സ്വദേശി...
- Advertisment -

Most Popular

- Advertisement -