കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനും നാഗമ്പടം ബസ് സ്റ്റാൻഡും തമ്മിൽ ബദ്ധിപ്പിക്കുന്ന നടപ്പാത യാഥാർത്യമാക്കാൻ സ൦സ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിദിന൦ നൂറുകണക്കിന് ആളുകളാണ്അപകടം പതിയിരിക്കുന്ന ട്രാക്ക്മുറിച്ച് കാൽനട യാത്ര നടത്തുന്നത്. ശബരിമല സീസൺ സമയത്ത് പുതിയ ആയിരകണക്കിന് ഭക്തൻമാരാണ് കോട്ടയം റയിൽവേ സ്റ്റേഷനിൽ എത്തിചേരുന്നത്.
എരുമേലി ഭാഗത്തേക്കുള്ള ബസു കളിൽ ഇവർക്ക് തിരക്കില്ലാതെ യാത്ര ചെയ്യാനാകു൦ കേരളം ഒഴിച്ച് ഇന്ത്യയിലെ മുഴുവൻ സ൦സ്ഥാനങ്ങളിലു൦ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തൊട്ടടുത്ത് പൊതുഗതാഗത സ൦വിധാനങ്ങൾ ഉണ്ടെകിൽ പരസ്പരം ബദ്ധിപ്പിക്കാൻ നടപ്പാതകളുണ്ട്. ഇവിടെ അത്തരം സംവിധാനം ഇല്ല.





