തിരുവനന്തപുരം : പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ.പ്രോട്ടോക്കോള്‍ പ്രകാരം പിഎസ്‌സി അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതില്ലെന്നാണ് തീരുമാനം .ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎസ്‍സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി .
അംഗങ്ങളുടെ ചേംബറില്‍ എത്തി നടത്തുന്ന ഏതു തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കും.മൊഴി രേഖപ്പെടുത്താന്‍ ഈ മാസം 15ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് എസ്‌ഐടി നോട്ടിസ് നല്‍കിയത്.





