തിരുവനന്തപുരം : കേന്ദ്ര ഗവൺമെൻ്റിൻ്റെ വിവിധ വകുപ്പുകളിലേക്ക് ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അപേക്ഷ ക്ഷണിച്ചു. ഏകദേശം 1,748 താൽക്കാലിക ഒഴിവുകളിലേക്കാണ് നിയമനം.
അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പ്രസക്തമായ എൻജിനീയറിംഗ് ശാഖയിൽ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. BRO, DGQA-NAVAL, MES തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഡിപ്ലോമ മാത്രമുള്ളവർക്ക് ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
വിവിധ തസ്തികകൾക്ക് അനുസൃതമായി പരമാവധി 32 വയസ്സ് വരെ (01/08/2026 തീയതി അടിസ്ഥാനമാക്കി) പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ആദ്യഘട്ട പരീക്ഷ 2026 ഒക്ടോബർ/നവംബർ മാസങ്ങളിലും രണ്ടാം ഘട്ടം ഡിസംബറിലും നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.gov.in വഴിയോ ആൻഡ്രോയിഡ് ഫോണുകളിലെ ‘mySSC’ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷിക്കാം. 2026 സെപ്റ്റംബർ 22 വരെ അപേക്ഷകൾ സ്വീകരിക്കും.
സ്ത്രീകൾ,എസ്‍സി എസ്ടി, ഭിന്നശേഷിക്കാർ, വിമുക്ത സൈനികർ എന്നിവർ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികൾ ₹100 ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും https://ssc.gov.in അല്ലെങ്കിൽ https://ssckkr.kar.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. 080-25502520 എന്ന ഹെൽപ്പ് ലൈൻ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.





