Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiയുവാവിനെ പെട്രോളൊഴിച്ച്...

യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി : രണ്ടുപേർ പിടിയിൽ

കൊച്ചി : പിറവത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു.ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ ഒഴിച്ച സുഹൃത്ത് ജിഷ്ണു ഉൾപ്പെടെ രണ്ടുപേർ പോലീസ് കസ്റ്റഡിയിലാണ്. ജിഷ്ണുവിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

വിദേശത്തു ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തായ അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിക്കുകയും ജിഷ്ണുവിന്റെ അമ്മയോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനെത്തുടർന്ന് ജിഷ്ണു സുഹൃത്തുക്കളെയും കൂട്ടി ബുധനാഴ്ച അർധരാത്രിയോടെ അരുണിന്റെ വീട്ടിലെത്തുകയും വാക്കുതർക്കത്തിന് പിന്നാലെ ജിഷ്ണു കൈയിൽ കരുതിയിരുന്ന പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രിയദർശിനി ബസിൽ പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ സംഭവം: മുന്നറിയിപ്പുമായി ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി സി പി ജോൺ. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ് മന്ത്രിയുടെ വിമർശനം. അബദ്ധം പറ്റിയെന്നാണ് മുമ്പ്...

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -