Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiനേ​പ്പാ​ളി​ൽ വീ​ണ്ടും...

നേ​പ്പാ​ളി​ൽ വീ​ണ്ടും മി​ന്ന​ൽ പ്ര​ള​യം ; വീ​ടു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി

ന്യൂഡൽഹി: നേ​പ്പാ​ളി​ലെ ഗൂ​ർ​ഖ ജി​ല്ല​യി​ൽ ബു​ധി ഗ​ന്ധ​കി ന​ദി​യി​ലു​ണ്ടാ​യ വെ​ള്ള​പൊ​ക്ക​ത്തി​ൽ ചും​നു​ബ്രി ഗ്രാ​മ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 35-ല​ധി​കം വീ​ടു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത്രി​ശൂ​ലി ന​ദി​യു​ടെ കൈ​വ​ഴി​യാ​യ ബു​ധി ഗ​ന്ധ​കി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് ഉ​യ​ർ​ന്ന​താ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

നേ​പ്പാ​ളി​ലെ നാ​ഷ​ണ​ൽ ഡി​സാ​സ്റ്റ​ർ റി​സ്‌​ക് റി​ഡ​ക്ഷ​ൻ ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് രാ​വി​ലെ 6.30ന് 3.66 ​മീ​റ്റ​റാ​യി​രു​ന്ന ജ​ല​നി​ര​പ്പ് രാ​വി​ലെ 8.40ഓ​ടെ അ​പ​ക​ട​നി​ല​യും ക​ട​ന്ന് 8.43 മീ​റ്റ​റാ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ജ​ല​നി​ര​പ്പ് കു​ത്ത​നെ ഉ​യ​രു​ക​യാ​യി​രു​ന്നു. പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​ലി​ച്ചു​പോ​യ​തി​നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ഴ മൂ​ല​മ​ല്ല പ്ര​ള​യ​മു​ണ്ടാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. ന​ദീ​തീ​ര​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നിർദേശം ന​ൽ​കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അൽ ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി ഭീകരാക്രമണക്കേസിലെ പ്രതികൾ ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. അൽ ഫലാഹ്...

കോട്ടയത്ത് അമിതവേഗത്തിലെത്തിയ ബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി : പരുക്കേറ്റ പെൺകുട്ടി മരിച്ചു

കോട്ടയം : കോട്ടയത്ത് അമിതവേഗത്തിലെത്തിയ ബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) മരിച്ചത്. ഇന്നലെ രാത്രി ഏഴിന് കോട്ടയം ചന്തക്കവലയിലാണ് അപകടം. നാഗമ്പടം...
- Advertisment -

Most Popular

- Advertisement -