Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം...

ബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

കോഴഞ്ചേരി : എട്ടുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്നും കാഞ്ഞീറ്റുകരയിലെ  വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്. ബുധൻ ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റി കടയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാൽ പാലത്തിൽ വച്ച് ലൈംഗികചൂഷണത്തിന് വിധേയയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

കുട്ടി വിവരം അറിയിച്ചതിനെതുടർന്ന്  മാതാവ് കോയിപ്രം പോലീസിനെ സമീപിക്കുകയും, അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ പി സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ  വെെദ്യ പരിശോധന നടത്തിയ ശേഷം തിരുവല്ല ജെ എഫ് എം കോടതി ഒന്ന് മൊഴി രേഖപ്പെടുത്തി.അന്വേഷണത്തിൽ പോലീസ് കാഞ്ഞീറ്റുകരയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ  മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീർവിളാകം കാര്‍ഷിക കേന്ദ്രം നാടിന് കൈത്താങ്ങ് : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ആറന്മുള ഗ്രാമപഞ്ചായത്തിൽ നീര്‍വിളാകത്ത് ജില്ലാ പഞ്ചായത്ത് പുതിയതായി ആരംഭിച്ച കാര്‍ഷിക സംഭരണ വിപണന കേന്ദ്രം നാടിന് കൈത്താങ്ങ് ആണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ...

മയക്കുമരുന്നുകച്ചവടവുമായി ബന്ധമുണ്ടെന്ന് പോലീസിൽ അറിയിച്ച വിരോധത്താൽ ആക്രമണം : രണ്ടുപേർ പിടിയിൽ

തിരുവല്ല:  മയക്കുമരുന്നുകച്ചവടവുമായി ബന്ധമുണ്ടെന്ന് പോലീസിൽ അറിയിച്ച വിരോധത്താൽ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ രണ്ടു പ്രതികളെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല  കുറ്റപ്പുഴ ചുമത്ര കൂടത്തിങ്കൽ വീട്ടിൽ തങ്കച്ചൻ മകൻ മനുവെന്ന് വിളിക്കുന്ന റ്റിബിൻ...
- Advertisment -

Most Popular

- Advertisement -