Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമുതി​ർ​ന്ന പൗ​ര​ന്മാ​രു​ടെ...

മുതി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​വും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​ വ​യോ​ജന സം​ര​ക്ഷ​ണ ബിൽ സർക്കാർ നടപ്പിലാക്കുന്നു

തിരുവനന്തപുരം: മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​വും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വ​യോ​ജ​ന സം​ര​ക്ഷ​ണ ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ശാ​രീ​രി​ക​മാ​യോ മാ​ന​സി​ക​മാ​യോ ഉ​പ​ദ്ര​വി​ക്കു​ക, വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടു​ക, സ്വ​ത്ത് കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ല്ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വും 50,000 രൂ​പ പി​ഴ​യും ല​ഭി​ക്കു​മെ​ന്ന് ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. കൈ​വ​ശ​മു​ള്ള സ്വ​ത്തോ മ​റ്റ് സാ​ധ​ന​ങ്ങ​ളോ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും സം​ര​ക്ഷ​ണം ന​ൽ​കാ​തെ ഉ​പേ​ക്ഷി​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കും. ഒ​രു മു​തി​ർ​ന്ന പൗ​ര​നും ഒ​റ്റ​യ്ക്കാ​യി പോ​കു​ന്നു​വെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നാ​യി കെ​യ​ർ​ഗി​വേ​ഴ്സ് കോ​ഴ്സു​ക​ളും ആ​രം​ഭി​ക്കും. മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. അ​വ​രു​ടെ പ​രി​ച​ര​ണ​വും അ​വ​കാ​ശ​സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ്ര​ത്യേ​ക നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നി തോട്ടമൺകാവിലേക്ക്  മൂന്ന് രഥയാത്രകൾ പര്യടനം ആരംഭിച്ചു 

​റാന്നി : റാന്നി തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന അംബായാഗം 2026-ന് മുന്നോടിയായി വിവിധ പുണ്യസങ്കേതങ്ങളിൽ നിന്നുള്ള വിശേഷാൽ പ്രയാണ രഥങ്ങൾ പര്യടനം ആരംഭിച്ചു. ​മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ നിന്നുള്ള രഥയാത്ര രാവിലെ 9 മണിക്ക്...

Kerala Lotteries Results : 17-07-2025 Karunya Plus KN-581

1st Prize ₹1,00,00,000/- PG 440696 (VAIKKOM) Consolation Prize ₹5,000/- PA 440696 PB 440696 PC 440696 PD 440696 PE 440696 PF 440696 PH 440696 PJ 440696 PK 440696...
- Advertisment -

Most Popular

- Advertisement -