തിരുവല്ല: ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തോടനുബന്ധിച്ച് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസു സംഘടിപ്പിച്ചു.
ബിലീവേഴ്സ് ആശുപത്രി പബ്ലിക് റിലേഷൻസ്, സൈക്യാട്രി, എമർജൻസി വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് സ്കൂളുകളിൽ പ്രസ്തുത ക്ലാസുകൾ നടത്തിയത്. എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ , വള്ളംകുളം നാഷണൽ ഹൈസ്കൂൾ, ആലന്തരുത്തി കണ്ണശ സ്മാരക സ്കൂൾ, കുറ്റൂർ ജി.എച്ച്.എസ്.എസ്, തിരുമൂലപുരം എസ്.എൻ.വി എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി തൊള്ളായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.
തിരുവല്ല സി.ഐ .ഗോപകുമാർ പി എസ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിവിധ സ്കൂളുകളിലെ ബോധവത്കരണക്ലാസുകളിൽ പങ്കെടുക്കുകയും ഓപ്പറേഷൻ തൂഫാൻ അടക്കമുള്ള പദ്ധതികളെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.





