Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് വയോധികയുടെ...

പന്തളത്ത് വയോധികയുടെ പണവും എടിഎം കാർഡും കവർന്ന യുവതിക്കായി തിരച്ചിൽ ; വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം

പന്തളം: കായംകുളത്തു നിന്നും അടൂരിലേക്കുള്ള കെഎസ്ആർടിസി ബസ് യാത്രാമധ്യേ വയോധികയുടെ ഹാൻഡ് ബാഗിൽ നിന്നും പണവും എടിഎം കാർഡും കവർന്ന യുവതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ആകർഷകമായ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9:30 ഓടെയായിരുന്നു സംഭവം. കായംകുളത്തു നിന്നും ബസിൽ കയറിയ വയോധികയുടെ ബാഗിൽ നിന്നും 7,000 രൂപയും എടിഎം കാർഡും മറ്റ് വിലപിടിപ്പുള്ള രേഖകളും യുവതി അപഹരിക്കുകയായിരുന്നു. പുനലൂരിലേക്കെന്ന് പറഞ്ഞ് ടിക്കറ്റെടുത്ത പ്രതി, തുടർന്ന് അടൂരിൽ ഇറങ്ങി പന്തളം ഭാഗത്തേക്ക് കടന്നുകളഞ്ഞു.

യുവതി മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പന്തളത്തെ സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക് എന്നിവയുടെ എടിഎം കൗണ്ടറുകളിൽ നിന്നും 49,800 രൂപ പിൻവലിച്ചതായി പന്തളം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എടിഎം ദൃശ്യങ്ങളിൽ നിന്നും പ്രതിയായ യുവതിയുടെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്.
ചിത്രത്തിൽ കാണുന്ന യുവതിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ പന്തളം പോലീസിനെ  വിവരം അറിയിക്കേണ്ടതാണ്.

• പന്തളം പോലീസ് സ്റ്റേഷൻ:  04734 252222
• അന്വേഷണ ഉദ്യോഗസ്ഥൻ: [9497987051 ]9497987051, 9400032551 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും : നാലു ജില്ലകളില്‍ യെലോ അലേര്‍ട്ട്

തിരുവനന്തപുരം : വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെലോ അലേര്‍ട്ടാണ്.വയനാട്ടിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ...

പൊങ്കാല : പ്രാദേശിക അവധി

തിരുവല്ല : ചക്കുളത്തുകാവ് പൊങ്കാല ദിവസമായ ഡിസംബര്‍ 13ന് തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി...
- Advertisment -

Most Popular

- Advertisement -