Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeSpiritualചക്കുളത്തുകാവിൽ കുരുന്നുകൾ...

ചക്കുളത്തുകാവിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ സമാപന ദിവസമായ വിജയദശമി ദിനത്തിൽ നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

നാവിൽ തേനും സ്വർണവും കൊണ്ട് ഹരിശ്രീ ഗണപതായ നമ എന്ന ആദ്യാക്ഷരം ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധക്യഷ്ണൻ നമ്പൂതിരിയും, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയും ചേർന്നാണ് കുരുന്നുകളുടെ നാവിൽ തുമ്പിൽ കുറിച്ചത്. മുതിർന്നവരും എഴുത്തിൽ പങ്കെടുത്തു.

ക്ഷേത്രത്തിൽ സംഗീതാർത്ഥന, തിരുവാതിര, നാടോടി നൃത്തം, കൈകൊട്ടിക്കളി,  തിരുവാതിര, നാട്യാർച്ചന, കഥകളി, പദങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നിരുന്നു. ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി ഏന്നിവർ കാർമ്മികത്വം വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ: ടി എം തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയും റോഡ്ഷോയും

ഡോ: ടി എം തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയും റോഡ്ഷോയും തിരുവല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയും റോഡ്ഷോയും ഇന്ന് നടന്നു. തിരുവല്ല അസംബ്ലി മണ്ഡത്തിലെ എട്ടു...

ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ. കെ സി ജോണിന്

തിരുവല്ല: ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ.കെ.സി.ജോണിന്. സാമൂഹിക-സാംസ്കാരിക-സഭാ പ്രവർത്തനങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾക്കാണ് 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം. മെയ് 3ന് തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം...
- Advertisment -

Most Popular

- Advertisement -