Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsവയലാർ അനുസ്മരണം

വയലാർ അനുസ്മരണം

പന്തളം : വയലാർ രാമവർമ്മയുടെ 51 മത് ചരമ വാർഷികത്തോടനുബന്ധിച്ച് കാരയ്ക്കാട് കസവ് അനുസ്മരണയോഗം സംഘടിപ്പിച്ചു. പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായി.എഴുത്തുകാരനും പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പലുമായ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മാനവികതയും അജയ്യമായ മനുഷ്യ ശക്തിയും പ്രതിഫലിപ്പിക്കുന്നതാണ് വയലാർ കവിതകളും ഗാനങ്ങളുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിന്ദു ആർ തമ്പി, രജനി.റ്റി. നായർ എന്നിവർ വയലാർ രചനകളിലെ മാനവികതാ ദർശനം, സ്നേഹ സന്ദേശവും തത്വചിന്തയും എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. കസവ് നാട്ടുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്ര കരകൗശല വസ്തു പ്രദർശനങ്ങളിലും കലാപരിപാടികളിലും പങ്കെടുത്ത പ്രതിഭകൾക്കുള്ള പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമ്മാനിച്ചു.

വൈസ് പ്രസിഡണ്ട് ഷജീവ് കെ. നാരായണൻ ,സെക്രട്ടറി ശ്രീരാജ് കെ,ട്രഷറർ ടി.ഡി. ശശിധരൻ നായർ, വനിത വേദി പ്രസിഡണ്ട് സുമ ഹരികുമാർ, വനിത വേദി സെക്രട്ടറി ഷീല ജയൻ എന്നിവർ സംസാരിച്ചു. വയലാർ കവിതകളുടെയും ഗാനങ്ങളുടെയും ആലാപനം നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റു ട്രോഫി വള്ളംകളി: 22 -ന് പ്രാദേശിക അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവദിനമായ ആഗസ്‌റ്റ് 22-ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം...

ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം : 2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് (22) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 3.30...
- Advertisment -

Most Popular

- Advertisement -