പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം.അഗളി ധോണിക്കുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് പ്രസവശേഷം ഒരു മണിക്കൂറിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.അനീമിയ ആണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.
ഈ മാസം മൂന്നാമത്തെ കുഞ്ഞാണ് ഇവിടെ മരണപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കോട്ടത്തറ സ്വദേശികളായ മുരുകേഷ്-ശിവകാമി ദമ്പതികളുടെ 15 ദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെ പത്ത് ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.





