Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsകലയുടെ നിറവിൽ...

കലയുടെ നിറവിൽ ‘കരുതൽ’ : പെരിങ്ങരയിൽ ഭിന്നശേഷി കലോത്സവം

തിരുവല്ല: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും സർഗാത്മകതയ്ക്ക് വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പെരിങ്ങരയിൽ സംഘടിപ്പിച്ച ‘കരുതൽ’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി.ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ കലോത്സവം ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ശശി അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ സവിൻ സാ മുഖ്യാതിഥിയായി.

പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. രാജേഷ് ചാത്തങ്കേരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാഹുൽ രഘു, മിനിമോൾ ജോസ്, ജനപ്രതിനിധികളായ സോമൻ താമരച്ചാലിൽ, രജനി എസ്., സന്ധ്യ എസ്., സാബു ഐസക്, ഏലിയാമ്മ തോമസ്, ബിന്ദു ജി., അനു സി.കെ., വിപിൻ ജോർജ്, ജോൺ, ദേവരാജൻ, അനീഷ് ചന്ദ്രൻ, സി.ഡി.പി.ഒ. അംബിക അന്തർജനം, ഐ.സി.ഡി.എസ്. സൂപ്പർവൈസർ റീന, അങ്കണവാടി വർക്കർ ഏലിയാമ്മ കുര്യൻ എന്നിവർ പ്രസംഗിച്ചു.

കുട്ടികളും മാതാപിതാക്കളും അങ്കണവാടി പ്രവർത്തകരും അടകം നൂറുകണക്കിന് പേർ കലോത്സവത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലാഭവൻ മണി അനുസ്മരണം

തിരുവനന്തപുരം : പത്താമത് കലാഭവൻ മണി അനുസ്മരണം. തിരുവനന്തപുരം ചിറക്കുളത്ത  നടന്ന അനുസ്മരണം നാഷണൽ മീഡിയ വർക്കേഴ്സ് അസോസിയേഷൻ നാഷണൽ പ്രസിഡൻറ് പി മുരളിദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനോട് അനുബന്ധിച്ചു  വീട്ടമ്മമാർക്ക് വസ്ത്രങ്ങൾ വിതരണം...

ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും – ജില്ലാ കളക്ടർ

ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാന്റുമായി ബന്ധപ്പെട്ട് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ബസ്റ്റാൻഡിൽ രാത്രി സാമൂഹ്യ വിരുദ്ധരുടെ...
- Advertisment -

Most Popular

- Advertisement -