തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകൻ ജിജോ ജെയിംസിനെ അറസ്റ്റ് ചെയ്‌തു .അന്വേഷണ വിധേയമായി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻസ് ചെയ്തു.കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ രാവിലെയായിരുന്നു കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറിൽ പുഴുവെന്ന ആരോപണം ഉയർന്നത്.പുഴുവിനെ താൻ കണ്ടിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ വിവരം പങ്കുവെച്ചതെന്നുമാണ് ഇയാളുടെ മൊഴി.ഇന്നലെ കുന്നമംഗലം പൊലീസ് കസ്‌റ്റഡിയിലെടുത്ത അധ്യാപകന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്.





