Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeHealthലോക സ്ട്രോക്ക്...

ലോക സ്ട്രോക്ക് ദിനാചരണം : ബിലീവേഴ്സ് ആശുപത്രിയിൽ ബോധവൽക്കരണ പരിപാടി

തിരുവല്ല: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും സ്ട്രോക്ക് ദിനാചരണവും സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടറും സി.ഇ.ഒ-യുമായ  പ്രൊഫ ഡോ. ജോർജ് ചാണ്ടി മറ്റീത്ര പരിപാടി  ഉദ്ഘാടനം ചെയ്തു.

സ്ട്രോക്ക് ചികിത്സാരംഗത്തുണ്ടായിട്ടുള്ള ആധുനിക മുന്നേറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതിന്റെയും, രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈകാതെ തന്നെ ചികിത്സ ലഭ്യമാക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഡോ. ജോർജ് ചാണ്ടി മറ്റീത്ര  ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സ്ട്രോക്കിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കാലതാമസം കൂടാതെ വിദഗ്ദ്ധ ചികിത്സ തേടേണ്ടതുണ്ട്. പൊതുജനങ്ങൾക്കിടയിൽ സ്ട്രോക്കിനെക്കുറിച്ചുള്ള അറിവില്ലായ്മ പരിഹരിക്കാൻ ആരോഗ്യ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും, അതുവഴി വൈകല്യങ്ങൾ പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് പ്രൊഫ ഡോ ഏബൽ കെ സാമുവൽ, റേഡിയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. റംലാ ബീവി, ന്യൂറോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ജോൺ കെ. ജോൺ, ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ ഡോ. അഞ്ജന സജിത്, റവ. ഫാ. തോമസ് എന്നിവർ സംസാരിച്ചു.

തുടർന്ന് പൊതുജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഹരികൃഷ്ണൻ, സിസ്റ്റർ ഡോ. ജോബി ജോസ്, ഇന്റർവെൻഷണൽ റേഡിയോളജി പ്രൊഫസർ ഡോ. അശ്വിൻ പദ്മനാഭൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. ആൻ മേരി ജോൺ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ, ‘ത്രോംബോലിസിസ്’, ‘മെക്കാനിക്കൽ ത്രോംബെക്റ്റമി’ തുടങ്ങിയ ആധുനിക ചികിത്സാ രീതികൾ, രോഗമുക്തിക്ക് ശേഷമുള്ള പുനരധിവാസ ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ   പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണ കൊള്ള കേസ് : അന്വേഷണസംഘം വിപുലീകരിക്കും

കൊച്ചി : ശബരിമല സ്വർണ്ണ കൊള്ള കേസ് ആന്വേഷിക്കുന്ന എസ്ഐടിയുടെ സംഘം വിപുലീകരിക്കും.ഇതിനുള്ള അനുമതി ഹൈക്കോടതി നൽകി .അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന്...

രാജ്യത്ത് സെൻസസ് നടപടികൾ 2025ൽ ആരംഭിക്കും

ന്യൂഡൽഹി : രാജ്യത്ത് സെൻസസ് നടപടികൾ 2025ൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. സെൻസസ് പൂർത്തിയാക്കുന്നതിന് പിന്നാലെ ലോക്‌സഭാ മണ്ഡല പുനർ നിർണയ നടപടികളും തുടങ്ങും. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് നാല് വര്‍ഷം വൈകി ആരംഭിക്കുന്നത്....
- Advertisment -

Most Popular

- Advertisement -