Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsസമൂഹം നന്മയുള്ളവരായി...

സമൂഹം നന്മയുള്ളവരായി വളരുവാനാണ് പരുമല തിരുമേനി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  ആരംഭിച്ചത്: അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത

പരുമല : പൊതുസമൂഹം നന്മയുള്ളവരായി വളരുവാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരി.പരുമല തിരുമേനി ആരംഭിച്ചതെന്ന് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഗുരുവിന്‍ സവിധേ’ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരുമല സെമിനാരി എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ സംഗമത്തില്‍ പ്രശസ്ത സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ ഡോ. സൂര്യ കൃഷ്ണന്‍ ”പരുമലതോപ്പിലെ പരിമള മലരുകള്‍” എന്ന വിഷയത്തില്‍ കുട്ടികളോടും രക്ഷിതാക്കളോടും സ്നേഹ സംവാദം നടത്തി.

പരുമല സെമിനാരി മാനേജര്‍  യാക്കോബ് തോമസ് റമ്പാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഹെഡ്മാസ്റ്റര്‍ തോമസ് ടി. കുര്യന്‍, തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മിനി കുമാരി, സജീവ് കെ. മത്തായി, പി. ടി. തോമസ്, പീടികയില്‍ യോഹന്നാന്‍ ഈശോ, ജിനു രാജു തുടങ്ങിയവര്‍  പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബീച്ച് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : ജില്ലാഭരണകൂടം, നഗരസഭ, ഡി.റ്റി.പി.സി. എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റ്-2024 ന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ ജില്ലാ കളക്ടര്‍...

വി.എസ്.എസ് തിരുവല്ല യൂണിയൻ : ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

തിരുവല്ല : വി.എസ്.എസ് തിരുവല്ല യൂണിയന്റെ ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു.പ്രസിഡന്റ് അനിൽകുമാർ വളഞ്ഞവട്ടം, സെക്രട്ടറി ശിവരാമൻ ആചാരി കടപ്ര, ട്രഷറർ രവീന്ദ്രൻ നെടുംമ്പ്രം,സംസ്ഥാന പ്രതിനിധി സുനിൽകുമാർ നിരണം എന്നിവരെ തിരഞ്ഞെടുത്തു.വി.എസ്.എസ് പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -