ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. കരിങ്കട വീട്ടിൽ സാജു ആന്റണിയും (64) ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്താണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് നിഗമനം .





