Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsമലയാളദിന, ഭരണഭാഷാ...

മലയാളദിന, ഭരണഭാഷാ വാരാഘോഷത്തിന് തിങ്കളാഴ്ച തുടക്കം

പത്തനംതിട്ട : മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നവംബർ 2-ന്  രാവിലെ 11-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അബിൻ വർക്കി എം.എൽ.എ നിർവ്വഹിക്കും.

ജില്ലാ ഭരണകൂടം, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ സാക്ഷരതാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മ റോയി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ നിസാമുദ്ദീൻ എ.ആമുഖ പ്രഭാഷണം നടത്തും. എ.ഡി.എം.ആർ. രാജലക്ഷ്മി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഭരണഭാഷാ പുരസ്കാര ജേതാവിനെ ആദരിക്കും. സാഹിത്യകാരനും ഗ്രന്ഥകാരനുമായ ഉണ്ണികൃഷ്ണൻ പൂഴിക്കാട് മലയാളദിന സന്ദേശം നൽകും.ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.കെ. ജയകുമാർ, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ,ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ് എന്നിവർ പ്രസംഗിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം ഉച്ചയ്ക്ക് രണ്ട് മണിമുതൽ ഗവി കോൺഫ്രൻസ് ഹാളിൽ സാഹിത്യരചന മൽസരങ്ങൾ നടക്കും.

ഭരണഭാഷയായി മലയാളത്തിന്റെ ഉപയോഗം കൂടുതൽ വ്യാപകമാക്കുക, സർക്കാർ ഓഫീസുകളിലെ ഔദ്യോഗിക നടപടികളിലും ആശയവിനിമയത്തിലും മലയാളത്തിന്റെ പ്രാധാന്യം ഉറപ്പാക്കുക, ഭരണനിർവഹണം ജനകീയവും ജനസൗഹൃദവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നത്.

സർക്കാർ ഓഫീസുകളിൽ മലയാളഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജീവനക്കാരിൽ ഭരണഭാഷാ അവബോധം വളർത്തുന്നതിനും പൊതുജനങ്ങൾക്ക് ഭരണകാര്യങ്ങൾ മാതൃഭാഷയിൽ കൂടുതൽ സുഗമമായി മനസ്സിലാക്കാനും ഇടപെടാനും അവസരമൊരുക്കുന്നതിനും വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

ആലുവ: വാഹനാപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. വടക്കേകര പട്ടണം കൃഷ്ണ നിവാസിൽ സുജിത് രാജാ(32)ണ് മരിച്ചത്. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്....

ചൂരൽമലയിൽ നിന്ന് ചെളിയില്‍ പുതഞ്ഞ നിലയിൽ 4 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി

വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ ഫയർഫോഴ്സ് കണ്ടെത്തി . ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പുറകിൽ പുഴയോരത്തു നിന്നാണ് ചെളിയില്‍ പുതഞ്ഞ നിലയിൽ നോട്ടുകെട്ടുകള്‍...
- Advertisment -

Most Popular

- Advertisement -