Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിലെ മഴക്കാലപൂർവ...

കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മുന്നൊരുക്കങ്ങൾ അവസാന നിമിഷം ചെയ്യേണ്ട കാര്യമല്ലെന്നും ഇക്കാര്യങ്ങൾ പറഞ്ഞു മടുത്തുവെന്നും യാതൊരു നടപടിയും ഉണ്ടായിക്കാണുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം .

ജലാശയങ്ങളിലും മറ്റും മാലിന്യമിടുന്ന ജനത്തിന്റെ മനോഭാവത്തിനും ഒരു മാറ്റവും വന്നിട്ടില്ല . മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ ഉണ്ടാവണം .കുറച്ച് മണിക്കൂർ നിർത്താതെ മഴ പെയ്താൽ ജനങ്ങൾ ദുരിതത്തിലാകുന്ന അവസ്ഥയാണ് കൊച്ചിയിലേതെന്നും കോടതി ചൂണ്ടിക്കാട്ടി.വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി മാറ്റി വയ്ക്കരുതെന്നും കോടതി നിർദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെൺപാലയിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം: ക്ഷേത്രത്തിലെ തടിക്ക് തീയിട്ടതായി പരാതി

തിരുവല്ല: വെൺപാല കദളിമംഗലം ദേവീ ക്ഷേത്രത്തിലെ സദ്യാലയത്തിന്റെ മുൻവശത്തെ വരാന്തയിൽ അടുക്കി വെച്ചിരുന്ന തടിക്ക് തീയിട്ടതായി പരാതി.  ക്ഷേത്രപുനർനിർമാണത്തിന് ഉപയോഗിച്ച തേക്കുതടിയുടെ ബാക്കി ഭാഗങ്ങളാണ് അടുക്കി വെച്ചിരുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട്  ക്ഷേത്ര ജീവനക്കാരാണ്...

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. പതിനെട്ടാം പടിക്ക് താഴെ...
- Advertisment -

Most Popular

- Advertisement -