Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiകെജ്‌രിവാളിൻ്റെ ഇടക്കാല...

കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി : ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി

ന്യൂഡൽഹി : ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസത്തെ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. കേജ്‌രിവാളിൻ്റെ കസ്റ്റഡി ജൂൺ 19 വരെ കോടതി നീട്ടി. അതേസമയം,ആവശ്യമായ വൈദ്യപരിശോധന നടത്താൻ ബന്ധപ്പെട്ട അധികാരികളോട് കോടതി നിർദേശിച്ചു.

ജൂൺ 1 വരെ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം ഒരാഴ്ച കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ടാണ് കേജ്‌രിവാൾ ആദ്യം സുപ്രീംകോടതിയെയും പിന്നീട് വിചാരണ കോടതിയെയും സമീപിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുപിഐ സേവനങ്ങള്‍ ഇന്നും  തടസപ്പെട്ടു:  ഉപഭോക്താക്കള്‍ വലഞ്ഞു

തിരുവനന്തപുരം : രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ ലക്ഷോപലക്ഷം ഉപഭോക്താക്കള്‍ വലഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.30 ഓടെയാണ് ഉപയോക്താക്കള്‍ പ്രശ്‌നം...

തിരുവല്ല ബൈപാസിലും പെരുന്തുരുത്തിയിലും ശുചിമുറി മാലിന്യം തള്ളുന്നു

തിരുവല്ല: തിരുവല്ല ബൈപാസിലും പെരുന്തുരുത്തിയിലും ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു.  കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ് ബൈപാസ് റോഡരികിൽ ശുചിമുറി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.  ബൈപാസ് റോഡരികിൽ കുട്ടികളുടെ പാർക്കിനും മഴുവങ്ങാട്...
- Advertisment -

Most Popular

- Advertisement -