Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalബം​ഗാൾ ട്രെയിനപകടത്തിൽ...

ബം​ഗാൾ ട്രെയിനപകടത്തിൽ മരണം 15 ആയി : 60പേർക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി .അറുപതോളം പേർക്ക് പരുക്കേറ്റു. അഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ പിന്നിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. രാവിലെ 8.50നായിരുന്നു അപകടം. മാനുഷികമായ പിഴവാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവ​രം.

​ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്സ്പ്രസിലെ ഗാർഡും മരിച്ചവരിലുൾപ്പെടുന്നു.സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായി.ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കുകയും ചെയ്‌തു .പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കൾക്ക് കൈമാറും, പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും .

റെയിൽവേ മന്ത്രാലയവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായധനം നല്‍കുമെന്നും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കേറ്റവർക്ക് 50,000 രൂപ വീതം സഹായവും നല്‍കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക്  വിലക്ക്: അക്രഡിറ്റേഷൻ കാർഡുമായി വന്നാലും കടത്തിവിടില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് ആരംഭിച്ച നിയന്ത്രണം ഇപ്പോൾ മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും...

കലാ മത്സരങ്ങൾ നടത്തി

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ YMCA ഹാളിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കലാ മത്സരങ്ങൾ മുൻസിപ്പൽ ചെയർ പേഴ്സൺ ശോഭാ വർഗീസ് ഉത്ഘാടനം ചെയ്തു. ആലപുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്കൂളുകളിൽ...
- Advertisment -

Most Popular

- Advertisement -