ബെംഗളൂരു : കർണാടകയിലെ ഹവേരി ജില്ലയിൽ മിനിബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. ശിവമോഗ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.
ശിവമൊഗയിൽനിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.ഇവർ സഞ്ചരിച്ച ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.