Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsഓണ്‍ലൈന്‍ കളികള്‍...

ഓണ്‍ലൈന്‍ കളികള്‍ തീക്കളികള്‍’ നാടകം അവതരിപ്പിച്ചു

തിരുവല്ല : കേരള ഗ്രന്ഥശാലാ സ്ഥാപകനായ പി.എന്‍. പണിക്കരുടെ 29-ാമത് അനുസ്മരണത്തോടൊപ്പം നടത്തി വരുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കായി മൊബൈല്‍ ഫോണിന്റെ ദുരുപയോഗം സംബന്ധിച്ച നാടകം ‘ഓണ്‍ലൈന്‍ കളികള്‍ തീക്കളികള്‍’ അവതരിപ്പിച്ചു.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ കമ്മിറ്റി എന്നിവയുടെ സംയുക്താഭ്യമുഖ്യത്തില്‍ കേരള ജനമൈത്രി പോലീസിന്റെ സഹായത്തോടെയാണ് നാടകം അവതരിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി വി. അജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ വായനയും മൊബല്‍ ഫോണിന്റെ ഉപയോഗവും അനിവാര്യമായ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം ദൂഷിതഫലങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു.

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല ഡി.വൈ.എസ്.പി എസ്. അഷാദ്മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷൈനി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. നസീര്‍, പ്രിന്‍സിപ്പല്‍ നവനീത് കൃഷ്ണന്‍, ഹെഡ്മിസ്ട്രസ് എസ്. ലത, പിടിഎ വൈസ് പ്രസിഡന്റ് വിനു വി കുറുപ്പ്, ഡ്രാമ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ മുഹമ്മദ് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരിയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം: ഒരാൾക്ക് പരിക്ക്

ചങ്ങനാശ്ശേരി: മതുമൂലയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ തട്ടുകട ജീവനക്കാരനായ ഷണ്മുഖന് പരിക്കേറ്റു. ചെന്നിത്തല സ്വദേശി തോമസ് ആണ് കാറോടിച്ചത്. ഇന്ന് വൈകിട്ട് 3.30 ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എത്തിയ...

വാഹനാപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ മരിച്ചു

തിരുവനന്തപുരം : ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകൻ വി വിനീത്(34) വാഹനാപകടത്തില്‍ മരിച്ചു.പുലർച്ചെ 5.30നു പള്ളിപ്പുറത്തു വച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.എതിരെ വന്ന കാര്‍ വിനീതിന്‍റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -