Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഉപരാഷ്ട്രപതി ജൂലൈ...

ഉപരാഷ്ട്രപതി ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും

തിരുവനന്തപുരം : ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻഖർ ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും. ആറിന് രാവിലെ 10.50 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐ ഐ എസ് ടി) 12ാമത് ബിരുദദാന ചടങ്ങിൽ 11.30 ന് മുഖ്യാഥിതിയായി പങ്കെടുക്കും. ബിരുദവും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണമെഡലുകളും ചടങ്ങിൽ ഉപരാഷ്ട്രപതി സമ്മാനിക്കും.

ചടങ്ങിന് ശേഷം ഉച്ച തിരിഞ്ഞ് 3.10 ന് കൊല്ലത്തേക്ക് യാത്ര തിരിക്കുകയും വൈകിട്ട് 5.30 ന് അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. കൊല്ലത്ത് രാത്രി തങ്ങിയതിന് ശേഷം ജൂലൈ ഏഴിന് രാവിലെ 9 മണിക്ക് ഉപരാഷ്ട്രപതി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. കേരള സന്ദർശനം പൂർത്തിയാക്കി രാവിലെ 9.55 ന് തിരുവനന്തപുരത്ത്‌ നിന്ന് ഡൽഹിയിലേക്ക് അദ്ദേഹം മടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിവരാത്രി ഉത്സവം : മാന്നാറിൽ ഗതാഗത ക്രമീകരണം

മാന്നാർ : തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് മാന്നാറിലെ സംസ്ഥാന പാതയിൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.പകൽ 3 മുതൽ മാവേലിക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ പരുമല ജംക്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ്...

പീഡന കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി:വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ .മലയിൻകീഴ് മുൻ സിഐ സൈജുവിനെ കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.നെടുമങ്ങാട് സ്വദേശിയാണ്‌. ബലാത്സംഗ...
- Advertisment -

Most Popular

- Advertisement -