Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsഹൗസ് സർജൻമാരുടെയും...

ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ഡെന്റൽ കോളേജുകളിലെയും ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്.

മെഡിക്കൽ, ഡെന്റൽ വിഭാഗം ഹൗസ് സർജൻമാരുടെ സ്‌റ്റൈപന്റ് 27,300 രൂപയാക്കി. ഒന്നാം വർഷ മെഡിക്കൽ, ഡെന്റൽ വിഭാഗം പി.ജി. ജൂനിയർ റസിഡന്റുമാർക്ക് 57,876 രൂപയും രണ്ടാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 58,968 രൂപയും മൂന്നാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 60,060 രൂപയുമാക്കിയാണ് സ്‌റ്റൈപന്റ് വർധിപ്പിച്ചത്.

മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി പി.ജി. ഒന്നാം വർഷ സീനിയർ റെസിഡന്റുമാർക്ക് 68,796 രൂപയും രണ്ടാം വർഷ സീനിയർ റെസിഡന്റുമാർക്ക് 70,980 രൂപയും മൂന്നാം വർഷ സീനിയർ റെസിഡന്റുമാർക്ക് 73,164 രൂപയുമാക്കി. മെഡിക്കൽ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയർ റസിഡന്റുമാർക്ക് 76,440 രൂപയും ഡെന്റൽ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയർ റസിഡന്റുമാർക്ക് 73,500 രൂപയും കോൺട്രാക്ട് പോസ്റ്റിംഗ് സീനിയർ റെസിഡന്റുമാർക്ക് 73,500 രൂപയുമാക്കിയാണ് സ്‌റ്റൈപ്പന്റ് വർധിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

JCI തിരുവല്ലയുടെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻ്റ്

തിരുവല്ല : JCI തിരുവല്ലയുടെ 17 മത് മേഖലതല ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻ്റ് ഈഡൻ സ്പോർട്സ് ഹബ്ബിൽ നടന്നു. തിരുവനന്തപുരം മുതൽ വൈക്കം വരെയുള്ള സോണിൽ നിന്നും 20 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ...

ശബരിമല  ശ്രീകോവിലിൽ പൂജിച്ച  സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ ഓൺലൈൻ ബുക്കിംഗ്

ശബരിമല: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്ത  സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ വിതരണം  ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org  എന്ന    വെബ്സൈറ്റിലൂടെ  ലോക്കറ്റുകൾ  ബുക്ക് ...
- Advertisment -

Most Popular

- Advertisement -