Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsKochiകരുവന്നൂരില്‍ ഇ.ഡി...

കരുവന്നൂരില്‍ ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചിയിലെ പി.എം.എല്‍.എ. കോടതിയിലുള്ള രേഖകളാണ് കൈമാറാന്‍ ഉത്തരവിട്ടത്.രേഖകൾ ഇ.ഡി നൽകുന്നില്ലെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.രണ്ടു മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട് .

ഫൊറന്‍സിക് പരിശോധനയ്ക്കായി ഇ.ഡിയുടെ കൈവശമുള്ള 90 രേഖകള്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടർന്നാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കേസിൽ കുറ്റപത്രം സമർപ്പിക്കണമെങ്കില്‍ മുഴുവൻ രേഖകളും ആവശ്യമാണെന്നുമാണ് ക്രൈംബ്രാഞ്ച് വാദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേത്ര പരിസരത്തെ മാലിക്കൂമ്പാരത്തിൽ നിന്ന് വെള്ളി കെട്ടിയ ഇടം പിരി ശംഖ് ലഭിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്ര പരിസരത്തെ മാലിക്കൂമ്പാരത്തിൽ നിന്ന് വെള്ളി കെട്ടിയ ഇടം പിരി ശംഖ് ലഭിച്ചു. അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ വേണു, കുളത്തിന്റെ വടക്ക് ഭാഗത്തെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് ശംഖ് ലഭിച്ചത്. ക്ഷേത്രത്തിൽ...

കേന്ദ്രസർക്കാരും സഭകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചയാളാണ് മോർ അത്താനാസിയോസ് യോഹാൻ –  ഡൽഹി ലഫ്. ഗവർണർ

തിരുവല്ല: കേന്ദ്രസർക്കാരും സഭകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചയാളായിരുന്നു ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമനെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന പറഞ്ഞു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സംഘടിപ്പിച്ച മോർ...
- Advertisment -

Most Popular

- Advertisement -