Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് വള്ളം...

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ പത്രോസ് (58) ആണ് മരിച്ചത്. പുലർച്ചെ 6.45 ഓടെയായിരുന്നു അപകടം .പത്രോസ് ഉൾപ്പെടെയുള്ള ആറംഗ സംഘം സഞ്ചരിച്ച വള്ളം ശക്തമായ തിരയിൽ പെട്ട് മറിയുകയായിരുന്നു.

വീഴ്ചയിൽ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു.പുതുക്കുറിച്ചി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷം കലർന്ന മീനെന്ന് സംശയം :  മീൻ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കണം

കോഴഞ്ചേരി : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാസവസ്തുക്കൾ ചേർത്തതോ കേടാകാതിരിക്കാൻ അനധികൃതമായി രാസപദാർഥങ്ങൾ ഉപയോഗിച്ചതോ ആയ മീൻ വിൽപ്പന നടത്തുന്നതായി പരാതികൾ ഉയരുന്നു.ഇതോടെ മീൻ വാങ്ങുന്ന ഉപഭോക്താക്കൾ ആശങ്കയിലാണ്. മീൻ വിൽപ്പന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

മഴ : 2 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 8 ജില്ലകളിൽ യെലോ അലർട്ടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ്. കണ്ണൂരും കാസര്‍കോട്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ യെല്ലൊ അലേർട്ടാണ്. ജൂൺ 14...
- Advertisment -

Most Popular

- Advertisement -