Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyവാർഡ് അംഗത്തെ...

വാർഡ് അംഗത്തെ അയോഗ്യയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഹൈക്കോടതി തടഞ്ഞു

മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യ ജോബിയെ അയോഗ്യയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. കമ്മിഷൻ്റെ നടപടിക്കെതിരെ സൗമ്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. അടുത്ത മാസം 13 ന് കേസ് വീണ്ടും പരിഗണിക്കും.

പുറമറ്റം പഞ്ചായത്തിൽ എൽഡിഎഫ് അംഗമായി വിജയിച്ച സൗമ്യ പിന്നീട് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തെന്ന പരാതിയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സൗമ്യയെ അയോഗ്യയായി പ്രഖ്യാപിച്ചതും 6 വർഷത്തേക്ക് മൽസരിക്കുന്നതിൽ നിന്ന് വിലക്കിയതും.

എന്നാൽ താൻ സ്വതന്ത്രയായാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും എൽഡിഎഫ് അംഗം ആയിരുന്നില്ലെന്നും സൗമ്യ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് തുടക്കം

ഇരവിപേരൂർ :  വൈ.എം.സിഎ തിരുവല്ല സബ് - റീജൺ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് ഇമ്മാനുവൽ മാർത്തോമ്മാ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂളുകളിൽ പരിപൂർണ്ണമായി പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക, വിദ്യാർഥികൾക്ക് ബോധവൽക്കരണം...

സംസ്ഥാന പാതയിൽ നടന്ന  വാഹനാപകടത്തിൽ മതിൽഭാഗം സ്വദേശിക്ക് ദാരുണാന്ത്യം

തിരുവല്ല : തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗത്ത് വാഹനാപകടത്തിൽ മതിൽ ഭാഗം സ്വദേശിക്ക് ദാരുണാന്ത്യം. മതിൽഭാഗം സർഗ്ഗം വീട്ടിൽ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ...
- Advertisment -

Most Popular

- Advertisement -