Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവഞ്ചിയൂരിൽ സ്ത്രീക്ക്...

വഞ്ചിയൂരിൽ സ്ത്രീക്ക് നേരെയുണ്ടായ വെടിവെപ്പ് : വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നിൽ വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. വ്യാജ നമ്പര്‍ പതിപ്പിച്ച കാറിലാണ് അക്രമി എത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

വെടിവച്ചതിനു ശേഷം കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചത്.സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം.

ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം .കൊറിയര്‍ നൽകാനെന്ന പേരിൽ എത്തിയ ഒരു സ്ത്രീയാണ് നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥയായ ഷിനിയ്ക്കു നേരെ വെടിയുതിർത്തത്. ഷിനിയുടെ കൈയ്ക്ക് നിസ്സാര പരിക്ക് മാത്രമാണ് ഉള്ളത്. ആരാണ് വന്നതെന്നോ എന്തിനായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് ഷിനിയുടെ കുടുംബത്തിന്റെ മൊഴി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സവാക്- ജില്ലാ കമ്മിറ്റിയുടെ  ഓണാഘോഷവും അനുമോദനവും

തിരുവല്ല: സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും അനുമോദനവും നടത്തി. കേരള സർക്കാർ ഗുരുപൂജ പുരസ്കാര ജേതാവും സവാക് സംസ്ഥാന ജനറൽ...

കാശ്മീരിൽ രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് (വിഡിജി) അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒഹ്ലി കുന്ത്വാര ഗ്രാമവാസികളായ നസീർ അഹമ്മദ്, കുൽദീപ് കുമാർ...
- Advertisment -

Most Popular

- Advertisement -