Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsകസ്റ്റഡിയിലായ പ്രതി പൊലീസ്...

കസ്റ്റഡിയിലായ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

തിരുവല്ല : നഗരത്തിലെ ബാർ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിനെ ആക്രമിച്ച  സംഭവത്തിൽ കസ്റ്റഡിയിലായ പ്രതി തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് ഇന്നലെ രാത്രിയിൽ  സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.

കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സവീഷ് സോമൻ (35)നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ഇന്നലെ വൈകിട്ടോടെ പൊലീസിൻ്റെ  പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ബാറിൽ നിന്നും മദ്യപിച്ചിറങ്ങിയ സുബിൻ സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ പണം തരണമെന്ന് ആവശ്യപ്പെട്ടു.ഇതേതുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയിൽ

കൊച്ചി : വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ചോദ്യംചെയ്ത് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയിൽ.വെടിക്കെട്ടിന് പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇരു ദേവസ്വങ്ങളും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ പുതിയ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപയും 1.32 കിലോ സ്വര്‍ണവും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 5,17,99,642 രൂപ. ഒരു കിലോ 324 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണവും, അഞ്ച് കിലോഗ്രാം 790 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര...
- Advertisment -

Most Popular

- Advertisement -