Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഉരുൾപൊട്ടിയ വിലങ്ങാട്...

ഉരുൾപൊട്ടിയ വിലങ്ങാട് ശക്തമായ മഴ : നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കോഴിക്കോട് : ഒരു മാസം മുൻപ് ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ.ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി.ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. നിരവധി കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റിത്താമസിപ്പിച്ചു.

രാത്രി പെയ്ത മഴയിലാണ് ടൗണിൽ വെള്ളം കയറിയത്.പുലർച്ചെ മൂന്നു മണിവരെ ശക്തമായ മഴയായിരുന്നു.പുഴയ്ക്കു സമീപമുള്ള 20 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത് .ആളുകൾ സുരക്ഷിതരാണെന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു .

ജൂലൈ 29നു രാത്രിയിലാണ് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായി നഷ്ടമായി.4 കടകളും നശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി : വയറ്റില്‍ കമ്മലുകളും തലമുടിയും

വയനാട് : പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടത്തി .കടുവയുടെ കഴുത്തിൽ ഉണ്ടായിരുന്ന ആഴമേറിയ നാല് മുറിവുകളാണ് മരണകാരണം. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ്...

മൂലം വള്ളംകളി: ജലഗതാഗതം നിരോധിക്കും

ആലപ്പുഴ: ജൂണ്‍ 22-ന് നടക്കുന്ന മൂലം ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായി ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റു മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ ജലഗതാഗതം നിരോധിക്കും.  22-ന് പകല്‍ ഒരു മണി മുതല്‍...
- Advertisment -

Most Popular

- Advertisement -