Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsബിഎംഎസ് താലൂക്ക്...

ബിഎംഎസ് താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

തിരുവല്ല : കേരള നിർമ്മാണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കൺസ്ട്രക്ഷൻ മസ്ദൂർ സംഘ് (ബിഎംഎസ്) യൂണിയൻ്റെ നേത്യത്വത്തിൽ തിരുവല്ല  കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .ധർണ്ണ സമരം ബിഎംഎസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് ഹരികുമാർ ചുട്ടിയിൽ ഉത്ഘാടനം ചെയ്തു .മേഖല വൈസ് പ്രസ്സിഡന്റ് ജയേഷ് മതിൽ ഭാഗം അധ്യക്ഷത വഹിച്ചു.

മേഖല സെക്രട്ടറി ആർ ദീപക്,  മേഖല ഭാരവാഹികൾ ആയ മണികണ്ഠൻ മുല്ലശ്ശേരി, ശിവകുമാർ സൈക്കിൾ മുക്ക്, അനീഷ് തേവർമല, മുൻസിപ്പൽ ഭാരവാഹികൾ ആയ രാജു, നിതിൻ മോനായി എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ഏകോപിത പ്രവര്‍ത്തനം അനിവാര്യം – ജില്ലാ കലക്ടര്‍

പത്തനംതിട്ട : കുഷ്ഠരോഗനിര്‍മാര്‍ജനത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനം അനിവാര്യമെന്ന് പത്തനംതിട്ട  ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കുഷ്ഠരോഗനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങള്‍...

വിശാഖപട്ടണത്ത് ക്ഷേത്രമതിൽ ഇടിഞ്ഞു വീണ് ഏഴു മരണം

വിശാഖപട്ടണം : വിശാഖപട്ടണത്ത് ക്ഷേത്രമതില്‍ക്കെട്ട് തകര്‍ന്നുവീണ് ഏഴു മരണം. ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ചന്ദനോത്സവം ആഘോഷത്തിനിടെയാണ് മതിൽ ഇടിഞ്ഞു വീണത്. ബുധനാഴ്ച പുലർച്ച 2:30 ഓടെയാണ് അപകടം. ദര്‍ശനത്തിനായി...
- Advertisment -

Most Popular

- Advertisement -