Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആയുഷ് സ്ഥാപനങ്ങളെ...

ആയുഷ് സ്ഥാപനങ്ങളെ ശാക്തീകരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ : ആയുഷ് സ്ഥാപനങ്ങളെ ശാക്തീകരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ആയുഷ് വിഭാഗത്തിലെ ഒരു സ്ഥാപനത്തിനും എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നില്ല. കേരളമാണ് ഈ ലക്ഷ്യം ആദ്യം മുന്നോട്ടുവെച്ചത്. ഇന്ന് രാജ്യത്ത് ആദ്യഘട്ടത്തില്‍ തന്നെ എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ലഭിച്ച 150 സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ല ഹോമിയോ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2024-25 കാലയളവില്‍ 39 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആയുഷ് മേഖലയില്‍ സംസ്ഥാനത്ത് നടത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുന്നപ്ര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപയും തകഴി ഹോമിയോപ്പതി ഡിസ്പെന്‍സറിക്ക് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തൈക്കാട്ടുശ്ശേരി, അരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

സംസ്ഥാനത്തുടനീളം ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 2400 വയോജന ക്യാമ്പുകള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആയുര്‍വേദ, ഹോമിയോപ്പതി വയോജന ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.

അഞ്ച് ഒ.പി. കണ്‍സള്‍ട്ടേഷന്‍ മുറികള്‍, രോഗികള്‍ക്കുള്ള വിശാലമായ കാത്തിരിപ്പ് കേന്ദ്രം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ശുചിമുറി സൗകര്യങ്ങള്‍, യുട്ടിലിറ്റി ഏരിയ, പേ വാര്‍ഡ്, സ്യൂട്ട് റൂം തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ഒ.പി. ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്നത്. ഹോമിയോപ്പതിയുടെ പിതാവ് ഡോ. സാമുവല്‍ ഹാനിമാന്റെ ഛായാചിത്രം മന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ലോക ഭൗമദിനം

എല്ലാ വർഷവും ഏപ്രിൽ 22 ന് ലോകമെമ്പാടുമുള്ള ആളുകൾ ഭൗമദിനം ആഘോഷിക്കുന്നു. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും അതിനു വേണ്ടി പ്രവർത്തിക്കുന്നതിനുമായി ഈ ദിനം സമർപ്പിച്ചിരിക്കുന്നു.ഭൂമിയുടെ അമൂല്യമായ വിഭവങ്ങൾ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള...

ശ്വാസം മുട്ടലിന് ചികിത്സയ്ക്ക് വന്ന പെൺകുട്ടിക്ക് പേവിഷമരുന്നിന്‍റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചു

കൊല്ലം : ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സയ്ക്ക് വന്ന പെൺകുട്ടിക്ക് പേവിഷമരുന്നിന്‍റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചു. ഒപി വിഭാഗത്തിൽ  ചികിത്സയ്ക്കെത്തിയ പതിനെട്ടുകാരിക്കാണു മരുന്നു മാറി കുത്തിവയ്പ് എടുത്തത്. പരാതിയെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -