Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകത്തോലിക്കാ കോൺഗ്രസ്...

കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ സായാഹ്നം ഒക്ടോബർ 1 ന്.

കോട്ടയം : കൃഷി ഭൂമി ഇ എസ് എ ആക്കാനുള്ള നീക്കത്തിലൂടെ കർഷക സമൂഹത്തോട് ചെയ്യുന്ന നീതികേടിനെതിരെയും നിലവിലെ  വഖഫ് നിയമത്തിൽ  പൊതുജനത്തിന് ബുദ്ധിമുട്ടാണ്ടാകുന്ന നിയമങ്ങളിൽ ഭേദഗതികൾ  ആവശ്യപ്പെട്ടു കൊണ്ടും കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി ഒക്ടോബർ 1 വൈകിട്ട്  5:00 ന് കോട്ടയം ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ  പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും.

കേന്ദ്ര മാനദണ്ഡ പ്രകാരം ചതുരശ്ര കിലോമീറ്ററിൽ നൂറിൽ കൂടുതൽ ജനസംഖ്യ ഉള്ളതും 20% ത്തിൽ താഴെ വനഭൂമി ഉള്ളതുമായ വില്ലേജുകൾ ഇ എസ് എ യിൽ ഉൾപ്പെടുകയില്ല എന്നതിനാൽ, ആറാം ഇ എസ്സ് എ കരട് വിജ്ഞാപനത്തിലുടെ ഇത്തരം വില്ലേജുകളെ  ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി സർവ്വേ നമ്പർ അടിസ്ഥാനത്തിൽ കണ്ടെത്തി ഇ എസ് എ വില്ലേജ് ആയി പുനർനാമകരണം നടത്തി അവ കേന്ദ്രത്തിന് സമർപ്പിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കത്തോലിക്കാ കോൺഗ്രസ് ഈ പ്രതിഷേധ സായാഹ്നത്തിൽ ആവശ്യമുയർത്തും.

നിലവിലുളള വഖഫിൻറെ കാര്യത്തിലുള്ള ഏതു  തർക്കത്തിലും അന്തിമവിധി വഖഫ് ബോർഡിൻറേതായിരിക്കുന്നതിനാൽ അതിനെതിരെ  ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീൽ  പോകാൻ സാധ്യമല്ല. ഈ അവകാശ വാദത്തിൻ്റെ പിൻ ബലത്തിൽ മുനമ്പം പോലെയുള്ള സ്ഥലങ്ങളിൽ തീറ് വാങ്ങിയ ഭൂമിയിൽ നിന്ന് മത്സ്യതൊഴിലാളികളെ കുടിയിറക്കുവാനുള്ള നടപടിയിൽ ശക്തമായ പ്രതിഷേധവും ഇതിൻ്റെ  ഭാഗമാകും.

അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്യും.  പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ,  ഗ്ലോബൽ തുടങ്ങിയവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി : ഒരാൾ മരിച്ചു

കൊച്ചി : തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു .3 പേർക്ക് ഗുരുതര പരുക്ക്. കാർ ഓടിച്ചിരുന്ന പുത്തൻകുരിശ് സ്വദേശി അ‌ജിത്ത് (26) ആണ് മരിച്ചത്.പുലർച്ചെ 4 മണിയോടെ ആയിരുന്നു...

ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ്:   ലക്ഷങ്ങൾ തട്ടിയ പ്രതി  പോലീസ് പിടിയിൽ

പന്തളം : ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ  ലക്ഷങ്ങൾ തട്ടിയ പ്രതി പന്തളം പോലീസിന്റെ പിടിയിൽ. മലപ്പുറം കാളികാവ് അഞ്ചച്ചവടി വെള്ളയൂർ വെന്താളം പടി പിലാക്കൽ ഹൗസിൽ ജിൻഷിദ് (21) ആണ്...
- Advertisment -

Most Popular

- Advertisement -