Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeSpiritualചക്കുളത്തുകാവിൽ നവരാത്രി...

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് തിരിതെളിഞ്ഞു

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം  തെളിച്ച് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ   അശോകൻ നമ്പൂതിരി,രഞ്ചിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാ ദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.
   
കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രശസ്തരായ സംഗീതജ്ഞരും, കലാകാരന്മാരും, കലാകാരികളും പങ്കെടുക്കും. സംഗീതാർച്ചനയ്ക്ക് പുറകെ ഭരതനാട്യം, കുച്ചിപ്പുടി കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോലം തുടങ്ങിയവയും അരങ്ങേറും.

പങ്കെടുക്കുന്ന കലാപ്രതിഭകൾക്ക്  ചക്കുളത്തുകാവ്  ട്രസ്റ്റ് വക സൾട്ടിഫിക്കറ്റ് നൽകുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു. മീഡിയ കോഡിനേറ്റർ അജിത്ത് പിഷാരത്ത്,തിരുവുത്സവ കമ്മിറ്റി സെക്രട്ടറി പി കെ സ്വമിനാഥൻ, പ്രസിഡന്റ് രാജീവ് എം.പി,ഡി.പ്രസന്നകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
നവരാത്രി ദിനങ്ങളിൽ ക്ഷേത്രത്തിൽ  ദർശനത്തിനെത്തുന്നവർക്കും വിജയദശമി നാളിൽ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികൾക്കും ആവശ്യമായ ക്രമികരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 11-11-2024 Win Win W-795

1st Prize Rs.7,500,000/- (75 Lakhs) WS 590871 (KASARAGOD) Consolation Prize Rs.8,000/- WN 590871 WO 590871 WP 590871 WR 590871 WT 590871 WU 590871 WV 590871 WW 590871 WX...

പാർഥസാരഥി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി വള്ള സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആറന്മുള : ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മനാളായ നാളെ അഷ്ടമിരോഹിണി നാളിൽ പാർഥസാരഥി ക്ഷേത്ര തിരുമുറ്റത്ത് നടക്കുന്ന അഷ്ടമി രോഹിണി വള്ള സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പള്ളിയോട സേവാ സംഘം...
- Advertisment -

Most Popular

- Advertisement -