Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsതോമസ് ചെറിയാൻ്റെ...

തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയത്  രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവം :  ബിജു ഉമ്മൻ

പത്തനംതിട്ട : 56 വർഷം മുമ്പ്  സൈനിക വിമാനാപകടത്തിൽ കാണാതായ തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവമാണെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

ഇലന്തൂരിൽ തോമസ് ചെറിയാൻ്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 56 വർഷത്തിന് ശേഷവും തിരച്ചിൽ നടത്തി സൈനികരുടെ മൃതദേഹങ്ങൾ വീണ്ടെടുത്ത് മതാചാരപ്രകാരം സംസ്കരിക്കാൻ അവസരമൊരുക്കുന്ന സംഭവം ലോകരാജ്യങ്ങൾക്കാകെ മാതൃകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യൻ സൈന്യത്തിൻ്റെ നിശ്ചയദാർഡ്യത്തിൻ്റെ ഉത്തമ ഉദാഹരണം കൂടിയായ ഈ സംഭവം. സൈന്യത്തിൻ്റെയും സൈനികരുടെ കുടുംബാംഗങ്ങളുടെയും അത്മവീര്യം ഉയർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏഴ് അവലോകന യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : എക്സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുക.വീണ്ടും  അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന കർമ്മ പരിപാടികൾ യോഗത്തിൽ...

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളുത്തുരുത്തി തെക്കേമുറി മോഹൻദാസിന്റെ മകൻ ടി.പി ആരോമലാ(20)ണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പരുത്തുംപാറ ഭാഗത്തെ സ്വകാര്യ മൊബൈൽഫോൺ കടയിൽ...
- Advertisment -

Most Popular

- Advertisement -