Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiഷിബിൻ വധക്കേസ്...

ഷിബിൻ വധക്കേസ് : 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി : ഡി.വൈ.എഫ്.ഐ പ്രവർത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസിൽ 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ 18 പ്രതികളിൽ 17 പേരെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ഹൈക്കോടതി വിധി.17 പ്രതികളിൽ എട്ടുപേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2015 ജനുവരി 22നായിരുന്നു ഷിബിൻ കൊല്ലപ്പെട്ടത്.സംഭവത്തില്‍ 6 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.രാഷ്ട്രീവും വർഗീയവുമായ വിരോധത്താൽ ലീഗ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ഷിബിൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്.കേസിലെ പ്രതികളിൽ ഒന്നുമുതൽ ആറുവരേയും 15, 16 പ്രതികളും കുറ്റക്കാരാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ഇതിൽ മൂന്നാം പ്രതി അസ്‌ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. പ്രതികൾ ഈ മാസം 15ന് കോടതിയിൽ ഹാജരാകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സവാള വില കിലോയ്ക്ക് 80 കടന്നു

കോഴഞ്ചേരി: ജില്ലയിൽ സവാള വില കുതിച്ചുയരുന്നു. പൊതുവിപണിയിൽ ഏതാനും ദിവസങ്ങൾ കൊണ്ട് ഇരട്ടിയോളം വർദ്ധിച്ച സവാള വില സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുകയാണ്.​ കഴിഞ്ഞ ആഴ്ച വരെ 40 മുതൽ 50 രൂപ...

തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്

ശബരിമല : തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്. തുലാമാസ പൂജകൾക്കായി ശബരിമലനട തുറന്നിരുന്ന ദിവസങ്ങളിൽ കാണിക്ക ഇനത്തിൽ മാത്രം 5.31 കോടി രൂപയാണ് ലഭിച്ചത്. മാസപൂജകൾക്കായി ശബരിമല നട തുറക്കുന്ന...
- Advertisment -

Most Popular

- Advertisement -