Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. 13 വരെയാണ് യജ്ഞം നടക്കുക.  യജ്ഞവേദിയിലേക്കുള്ള ദേവീ വിഗ്രഹ ഘോഷയാത്ര   കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, വാദ്യമേള, കരകം, കലാരൂപങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു.  തുടർന്ന് നടന്ന ചടങ്ങിൽ  ഭദ്രദീപ പ്രകാശനം സീരിയൽ താരം മോഹൻ അയിരൂർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് വി കെ മുരളീധരൻ നായർ വല്ലത്ത് അധ്യക്ഷത വഹിച്ചു.

ക്ഷേത്രം തന്ത്രി രാഹുൽ നാരായണ ഭട്ടതിരി മമ്പുഴ മഠം  അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ജി മനോജ് കുമാർ പഴൂർ, വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ നായർ, ജോ. സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി രാജേഷ് പി ആർ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിഷേധ പ്രകടനവും യോഗവും

ചെങ്ങന്നൂർ : ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ...

കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും : മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം : കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി. എൻ വാസവൻ നിർദ്ദേശം നൽകി. കർക്കിടകവാവുമായി...
- Advertisment -

Most Popular

- Advertisement -